Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Krishnankutty

Palakkad

ന​വ​കേ​ര​ളസൃ​ഷ്ടി​യി​ല്‍ പ​ട്ട​യ​മേ​ള​യ്ക്കു വ​ലി​യ പ​ങ്ക്: മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി

പാ​ല​ക്കാ​ട്: ന​വ​കേ​ര​ള സൃ​ഷ്ടി​യി​ല്‍ പ​ട്ട​യ​മേ​ള വ​ലി​യ പ​ങ്കു​വ​ഹി​ച്ച​താ​യി വൈ​ദ്യു​തി​മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. പ്ര​സ​ന്ന​ല​ക്ഷ്മി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം എ​ന്ന ല​ക്ഷ്യ​സാ​ക്ഷാ​ത്കാ​ര​ത്തി​ലേ​ക്കു റ​വ​ന്യു വ​കു​പ്പ് അ​ടു​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ട്ട​യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി റ​വ​ന്യു​ മ​ന്ത്രി കെ. ​രാ​ജ​ന്‍ നി​ര്‍​വ​ഹി​ച്ചു.

പ​ട്ടാ​മ്പി, ഒ​റ്റ​പ്പാ​ലം, അ​ട്ട​പ്പാ​ടി, പാ​ല​ക്കാ​ട് താ​ലൂ​ക്ക് ലാ​ന്‍​ഡ് ട്രൈ​ബ്യൂ​ണ​ലു​ക​ളി​ല്‍ നി​ന്നു​ള്ള 1,440 പ​ട്ട​യ​ങ്ങ​ള്‍, പാ​ല​ക്കാ​ട് ലാ​ന്‍​ഡ് അ​സൈ​ന്‍​മെ​ന്‍റ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്നാ​യി 25 പ​ട്ട​യ​ങ്ങ​ള്‍, പാ​ല​ക്കാ​ട് ആ​ര്‍​ആ​ര്‍ ത​ഹ​സി​ല്‍​ദാ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നാ​യി 15 പ​ട്ട​യ​ങ്ങ​ള്‍, പാ​ല​ക്കാ​ട് പി​എ​ആ​ര്‍ ഓ​ഫീ​സി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ ഓ​ഫീ​സി​ല്‍ നി​ന്നും 140 പ​ട്ട​യ​ങ്ങ​ള്‍, ദേ​വ​സ്വം ലാ​ന്‍​സ് ട്രി​ബ്യൂ​ണ​ലി​ല്‍ നി​ന്നു​ള്ള 675 പ​ട്ട​യ​ങ്ങ​ള്‍, എ​ട്ട് എ​ല്‍.​എ പ​ട്ട​യ​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ 2303 പ​ട്ട​യ​ങ്ങ​ളാ​ണ് പ​രി​പാ​ടി​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്.

എം​എ​ല്‍​എ​മാ​രാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍, അ​ഡ്വ.​കെ. ശാ​ന്ത​കു​മാ​രി, ജി​ല്ലാ ക​ള​ക്ട​ര്‍ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, എ​ഡി​എം കെ. ​സു​നി​ല്‍​കു​മാ​ര്‍, ആ​ര്‍​ഡി​ഒ കെ. ​മ​ണി​ക​ണ്ഠ​ന്‍, ജി​ല്ല​യി​ലെ ത​ഹ​സി​ല്‍​ദാ​ര്‍​മാ​ര്‍, മ​റ്റു രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ടി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up